Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-04-2024

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ജില്ലയിലെ ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുളളവരുമായ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നതിനും വോട്ട് ചെയ്ത് തിരിച്ച് വീട്ടില്‍ എത്തുന്നതിനും ആവശ്യമായ വീല്‍ ചെയറുകള്‍, പിക് ആന്റ്് ഡ്രോപ്പ്, വളണ്ടിയര്‍ സേവനങ്ങള്‍, പോളിങ് ബൂത്തിലെ സഹായങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഏപ്രില്‍ 20 മുതല്‍ ഹെല്‍പ്പ് ഡെസ്്ക് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുളള സമയത്ത് സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍:0497 2997811, 8281999015.

 

 

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വെക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.  കെല്‍ട്രോണ്‍  മാസ്റ്റര്‍ കിഡ് (മൂന്നാം ക്ലസ് മുതല്‍ ഏഴാം ക്ലാസുവരെ), ഹാര്‍ഡ്‌വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ്  പ്രോഗ്രാമിങ് ലോജിക് (എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക്) എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രാണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 2954252.

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, ഇരുവന്‍കൈ, മുണ്ടേരി മെട്ട, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, അല്‍ - വഫ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 20 ശനി രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.

date