Skip to main content

* ഇൻസെന്റിവൈസേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്ട്രി 2024*

 

സ്വകാര്യ ഭൂമിയിലെ ശോഷിച്ചു വരുന്ന തടിയുൽപാദനം വർദ്ധിപ്പിക്കുന്നതിനും സർവ്വ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കിവരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. തൈകളും എണ്ണം അനുസരിച്ച് മൂന്ന് തലങ്ങളിലായി അതായത് 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50/-രൂപ നിരക്കിലും 201 മുതൽ 400 എണ്ണം തൈകൾക്ക് തൈ ഒന്നിന് 40/-രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000/- രൂപ) 401 മുതൽ 625 എണ്ണം തൈകൾക്ക്' തൈ ഒന്നിന് 30/- രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 16000/-രൂപ) ധനസഹായം നൽകുന്നതാണ്. ആദ്യ വർഷം ധനസഹായത്തിന്റെ പകുതി നൽകും. മൂന്നാമത്തെ വർഷം ബാക്കി തുക നൽകുന്നതായിരിക്കും. വച്ച തൈകളുടെ വളർച്ച ഉറപ്പാക്കിയാണ് അടുത്ത ഗഡു വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറം വനംവകുപ്പിൻ്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ  ഓഗസ്റ്റ് 31 നകം എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0484-2344761.

date