Skip to main content

മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ പുനര്‍നിര്‍മ്മാണം; മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി 

 

ക്ഷീരവികസന - മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.  പ്രളയക്കെടുതികളില്‍പ്പെട്ട് പ്രതിസന്ധിയിലായ മൃഗപരിപാലന മേഖലയില്‍ അടിയന്തിരമായി ചെയ്യേണ്ടതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതുമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രസംഘം മന്ത്രിയെ കണ്ടത്.  പത്ത് ദിവസത്തിനുളളില്‍ മേഖലയുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച അന്തിമപദ്ധതി തയ്യാറാക്കുമെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ മൊത്തം പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുവന്ന സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കും.  

കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്‍മയോജിത് സെന്‍, ടെക്‌നിക്കല്‍ ഓഫീസര്‍ അജിത്ത്, മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍,  മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.പുകഴേന്തി എന്നിവരും വിവിധ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

 പി.എന്‍.എക്‌സ്.4213/18

 

date