Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

പി.ആര്‍.ലക്ചറര്‍ ഒഴിവ്

കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗില്‍ ഒരു ലക്ചറര്‍ തസ്തിക ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്ന വിഷയം ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര്‍ & അഡ്വര്‍ടൈസിംഗില്‍ പി.ജി.ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം.  പി.ആര്‍, അഡ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. 2018 ഒക്‌ടോബര്‍ 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0484 2422275; 0484 2422068.

നഷ്ടപരിഹാരം കൈപ്പറ്റണം

 

കൊച്ചി: പവര്‍ഗ്രിഡ് കോര്‍പറേഷന്റെ   ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിറവം, കുന്നത്തുനാട്, പുത്തന്‍കുരിശ്, മണീട്, ഐക്കരനാട്, വടവുകോട്, ഇലഞ്ഞി, തിരുവാണിയൂര്‍ വില്ലേജുകളില്‍ ടവര്‍ സ്റ്റാന്റിംഗ് ഏരിയ നഷ്ടപരിഹാരം കൈപ്പറ്റാത്ത ഭൂവുടമകള്‍ എത്രയും വേഗം കാക്കനാട്, കോര്‍പറേഷന്‍ ബാങ്കിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുമായി ബന്ധപ്പെടണം.

ദുരിതാശ്വാസനിധി: കെ.ബി.പി.എസ് 5 കോടി നല്‍കി

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയുടെ ചെക്ക് കെ.ബി.പി.എസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.കാര്‍ത്തിക്കും യൂണിയന്‍ നേതാക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി.

 

date