Skip to main content

പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്

 

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പമ്പ മുതല്‍ സന്നിധാനം വരെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലേക്ക് ആറ് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. നവംബര്‍ 15 മുതല്‍ ജനുവരി 21 വരെയാണ് സേവന കാലാവധി. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് പാസായവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 9495549794.                   (പിഎന്‍പി 3387/18)

date