Skip to main content

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; പ്രോജക്ട് അവതരണ മത്സരം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 11-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്നു.  ജില്ലയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രോജക്ടുകള്‍ക്ക് സംസ്ഥാന തലത്തില്‍ കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ പ്രോജക്ട് അവതരണത്തിന് അവസരം നല്‍കും.
    പ്രോജക്ടിന്റെ വിഷയം: 1. പ്രളയാനന്തരം ജൈവവൈവിധ്യത്തിനുണ്ടായ ആഘാതവും നഷ്ടവും അതിനെ മിറകടക്കാനുളള തന്ത്രങ്ങളും.2. സമീപകാലത്തുണ്ടായ പ്രളയത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്, ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുളള യുക്തമായ തന്ത്രങ്ങല്‍ ഏതെല്ലാമാണ്.3. പ്രളയവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ അറിവുകളും പ്രയോഗവും എന്തൊക്കെയാണ്.  പരമ്പരാഗതമായ അറിവുകളുടെ സഹായത്തോടെ ആദിവാസികള്‍, വൈദ്യന്മാര്‍, കര്‍ഷകര്‍, മല്‍ത്സ്യബന്ധന തൊഴിലാളികള്‍ തുടങ്ങിയവരിലൂളള ഇത്തരം നാട്ടറിവുകളുടെ സംരക്ഷണം എങ്ങനെ സാധ്യമാക്കാം.  
പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ കുടുതല്‍ വിവരങ്ങള്‍ക്ക് www.keralabiodiversity.org കാണുക.  ഫോണ്‍: 0471 2554740.

date