Skip to main content
 വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍  

വൈകല്യമുള്ള കുട്ടികള്‍ക്ക് സ്വാന്തനമേകാന്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍

വൈകല്യമുള്ള കുട്ടികള്‍ക്ക് സ്വാന്തനമേകാന്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍  പ്രവര്‍ത്തനമാരംഭിക്കും.  ഇടയിലക്കാടില്‍ പഞ്ചായത്ത് അധീനതയിലുള്ള ഒരേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ബഡ്‌സ്് സ്‌കൂളിന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കും. പഞ്ചായത്തിലെ ആദ്യത്തെ ബഡ്‌സ് സ്‌കൂള്‍ ആണിത്. ലോകബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതുവരെ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിക്കാനോ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനോ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ബഡ്‌സ് സ്‌കൂള്‍ യാതാര്‍ത്ഥ്യമാവുന്നതോടെ നൂറോളം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ലഭിക്കും. 
                     600 ചതുരശ്ര മീറ്ററിലുള്ള കെട്ടിടത്തില്‍ പ്രീ പ്രൈമറി, പ്രൈമറി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ക്ലാസ്സുകളും, സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി ചെയ്യാനുള്ള സൗകര്യങ്ങളും  ഉണ്ട്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടോയ്‌ലറ്റ്, ഡിസേബിള്‍ ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളും  ബഡ്‌സ് സ്‌കൂളില്‍ ഉണ്ട്. ബഡ്‌സ് സ്‌കൂളിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സഹായകരമാവും എന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍. 
 

date