Skip to main content

ഖാദി പ്രദർശന വില്പന മേള 14 മുതൽ

 

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കേന്ദ്രഖാദി കമ്മീഷനും വ്യവസായ വാണിജ്യ ഡയറക്ടറേറ്റും സംയുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമവ്യവസായ യൂണിറ്റുകളുടെ സംസ്ഥാനതല പ്രദർശനവും വില്പനമേളയും പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കും. മേള 14ന് വൈകിട്ട് നാലിന് പുരാവസ്തു-തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വീണാജോർജ്ജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂർണ്ണാദേവി ആദ്യവില്പനയും ഖാദി ബോർഡ് ഉപാദ്ധ്യക്ഷ ശോഭനാജോർജ്ജ് ആമുഖപ്രസംഗവും നടത്തും. പത്തു ദിവസം നീളുന്ന മേളയിൽ ആകർഷകമായ ഖാദി തുണിത്തരങ്ങളും സിൽക്ക് സാരികളും  വൈവിദ്ധ്യമാർന്ന പ്രകൃതിജന്യ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭിക്കും.

പി.എൻ.എക്സ്. 5502/18

date