Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് 10 കേസുകള്‍ തീര്‍പ്പാക്കി

 

കോഴിക്കോട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ കമ്മീഷന്‍ അംഗം പി മോഹനദാസ് 121 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ ഉത്തരവിനായി എടുക്കുകയും 10 കേസ് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. നാല് കേസുകളാണ് പുതുതായി കിട്ടിയത്. അടുത്ത സിറ്റിംഗ്  ജനുവരി 16 ന് നടക്കും. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ  പ്രകാരം  സംസ്ഥാന അഡൈ്വസറി ബോര്‍ഡ് കമ്മിറ്റിയില്‍ ബധിരരെ ഉള്‍പ്പെടുത്തുക, സഹായിയായി ആംഗ്യഭാഷാ വിദഗ്ധരെ ഉള്‍പ്പെടുത്തുക,  പ്രസ്തുത സ്ഥാപനങ്ങളില്‍ ക്ളര്‍ക്ക് കം ഇന്റര്‍പ്രട്ടറായി ബധിരരെ ഉള്‍പ്പെടുത്തുക എന്ന ആവശ്യവുമായി മലബാര്‍ അസോസിയേഷന്‍ ഓഫ് ദ ഡഫ്  പുതുതായി കേസ് നല്‍കി. കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ വടകര ആര്‍ ടി ഒഅനുവദിച്ച പുതിയപുരം എന്ന സ്ഥലത്ത് ലിമിറ്റഡ്സ്റ്റോപ്പില്‍ കെ എസ് ആര്‍. ടി സി ബസ് നിര്‍ത്താത്തതിനെകുറിച്ചും സോഫ്റ്റ്വേര്‍ എഞ്ചിനീയറായ മകന്റെ മാനസീകാരോഗ്യ ചികിത്സയ്ക്കായുള്ള സഹായത്തിനുള്ള മാതാവിന്റെ അപേക്ഷയും കമ്മീഷനു മുമ്പാകെ എത്തി.

date