Skip to main content

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് താലൂക്ക് തലത്തില്‍ പ്രത്യേക സംഘം

 

ജില്ലയിലെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത ക്രമീകരണവും നടത്തുന്നതിനുമായി  ഗതാഗതം, പൊതുമരാമത്ത്, പോലീസ്, ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ ടീമുകള്‍ രൂപീകരിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലായി പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി റോഡ്സ് എന്‍.എച്ച്.ഡിവിഷന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി റോഡ്സ്, റീജിയണല്‍ ടൗണ്‍ പ്ലാനര്‍, ആര്‍.ടി.ഒ, അസി. ട്രാഫിക് കമ്മീഷണര്‍ (നോര്‍ത്ത്), (സൗത്ത്), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എന്നവരെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. ടീമുകള്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി എന്‍.ഐ.ടി ട്രാഫിക് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിന്റെയും റീജീയണല്‍ ടൗണ്‍ പ്ലാനറുടേയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജനുവരി 10 ന് രാവിലെ 11 മണിക്ക് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന അവലോകനം യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

date