Post Category
വനിതാമതില്‍ വിപുലമായ യോഗം നാളെ (ഡിസംബര്‍ 15 )
വനിതാമതില്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15ന് മന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ വിപുലമായ യോഗം ചേരും. എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 2.30നാണ് യോഗം. നവോത്ഥാന മൂല്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ - രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സാമൂഹ്യ-സാംസ്ക്കാരിക - സര്‍വ്വീസ് സംഘടനകളുമായി ബന്ധപ്പെട്ട വനിതാ പ്രതിനിധികള്‍, കോളേജ് - യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സാമുദായിക സംഘടന പ്രതിനിധികള്‍, വനിതാ സംഘടനകളുടെ പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments