Skip to main content

ഭരണപരിഷ്‌കാര കമ്മിഷന്റെ 'പബ്ലിക് ഹിയറിംഗ്' 20 ന് മലപ്പുറത്ത്

ഭരണപരിഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിത സേവനങ്ങള്‍ സംബന്ധിച്ച 'പബ്ലിക് ഹിയറിങ്' ഡിസംബര്‍ 20 ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  ഉച്ചക്ക് ഒരു മണി വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന 'പൊതുജനങ്ങളെ കേള്‍ക്കല്‍' പരിപാടി നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാലു മണി വരെ പ്രത്യേക ക്ഷണിതാക്കളുമായി കമ്മീഷന്‍ ആശയ വിനിമയം നടത്തും.

 

date