Skip to main content

കവിയൂര്‍ പുഞ്ചയിലെ വിത ഉത്സവം ഇന്ന്(15) 

 

 

കവിയൂര്‍ പുഞ്ചയിലെ വിത ഉത്സവം ഇന്ന് (15) രാവിലെ ഒന്‍പതിന് തിരുവല്ലക്ക് സമീപം കിഴക്കന്‍ മുത്തൂര്‍ നാട്ടുകടവില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള നെല്‍കര്‍ഷക സെമിനാര്‍ 20ന് രാവിലെ 8.30ന് നാട്ടുകടവ് പലീപ്രക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. 

ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശോശാമ്മ തോമസ്, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കവിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണക്കുറുപ്പ്, സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറും കൗണ്‍സിലറുമായ അരുന്ധതി രാജേഷ്, കണ്‍വീനര്‍മാരായ കവിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അഖില്‍ മോഹന്‍, കുന്നന്താനം ഗ്രാമ പഞ്ചായത്തംഗം ഗ്രേസി മാത്യു, ഹരിത കേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ കെ.എം. ശോശാമ്മ എന്നിവരും, ത്രിതല തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും, വിവിധ സാമൂഹിക സംഘടനകളും, കുടുംബശ്രീ അംഗങ്ങളും കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും പങ്കെടുക്കും.  

  (പിഎന്‍പി 4048/18)

date