Skip to main content

സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് സർക്കാർ അനുമതി.  ഇതിലേയ്ക്കായി 40 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഉത്തരവായിട്ടുണ്ട്. നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, പത്തനാപുരം, ചേർത്തല, ദേവികുളം, മൂവാറ്റുപുഴ, വടക്കുംചേരി, പേരാമ്പ്ര, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന ഓഫീസുകൾ.  നിലവിൽ കോർപ്പറേഷന് 14 ജില്ലാ ഓഫീസുകളും, വർക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, വണ്ടൂർ, തിരൂർ എന്നീ ആറു ഉപജില്ലാ ഓഫീസുകളുമാണുള്ളത്.  പുതിയ ഓഫീസുകൾ അടുത്ത മാർച്ചോടെ പ്രവർത്തനക്ഷമമാകും.

കുറഞ്ഞ പലിശനിരക്കിൽ സ്വയംതൊഴിൽ, വിദ്യാഭ്യാസം, പ്രവാസികൾക്കും പ്രൊഫഷണലുകൾക്കുംവേണ്ടിയുള്ള പ്രത്യേക സ്വയംതൊഴിൽ വായ്പാപദ്ധതികൾ, ഗൃഹനിർമ്മാണം, പെൺകുട്ടികളുടെ വിവാഹം തുടങ്ങി വൈവിധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികൾ നടപ്പിലാക്കിവരുന്ന കോർപ്പറേഷൻ ഇതുവരെ 4.90 ലക്ഷം കൂടുംബങ്ങൾക്ക് 3050 കോടി രൂപയുടെ വായ്പാവിതരണം ചെയ്തിട്ടുണ്ട്.  ഈ സാമ്പത്തികവർഷം 450 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പി.എൻ.എക്സ്. 5514/18

date