Post Category
പാഴ് വസ്തുക്കൾ വിറ്റ് കാരുണ്യ പ്രവർത്തനം
'ഹരിതസ്പർശത്തിന് ഞാനും എന്റെ വിദ്യാലയവും' പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സ്വരൂപിച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബുവിനു കൈമാറി. പ്രധാനാധ്യാപിക ചന്ദ്രമതി എം.വി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പ്രദീപ്കുമാർ ടി.വി, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ, സ്കൂൾ ലീഡർ ശ്രീലക്ഷ്മി പി, ദേവിക, കൃഷ്ണ എന്നിവർ സംബന്ധിച്ചു.
date
- Log in to post comments