Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം

 

 

സംസ്ഥാന മത്സ്യവകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ  ബാങ്ക് പരീക്ഷാ പരിശീലനം നല്‍കും.  മത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. മുന്‍പ് ഈ ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. യോഗ്യത: ബാങ്ക്പരീക്ഷാ പരിശീലനം : ബിരുദം 60 ശതമാനം മാര്‍ക്ക്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന  തീയതി ഈ മാസം 31.   ഫോണ്‍ - 0495 2383780.

date