Skip to main content

സൗജന്യ കലാ പരിശീലനം

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, നാടന്‍ കലകള്‍, മാപ്പിള കലകള്‍, ഉപകരണ സംഗീതം, ചുമര്‍ ചിത്രകല, ശില്പകല, ചിത്രരചന എന്നീ മേഖലകളില്‍ സൗജന്യ കലാ പഠനവും പരിശീലനവും സംഘടിപ്പിക്കും. പ്രായഭേദമന്യേ എല്ലാവര്‍ക്കും പദ്ധതിയില്‍ ചേരാം. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കി തിരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാരാണ് പരിശീലനം നല്‍കുന്നത്. ഒളവണ്ണ, കടലുണ്ടി പഞ്ചായത്ത് പരിധിയിലുളള എല്ലാവര്‍ക്കും പഠനത്തിനും, പരിശീലനത്തിനുമായി അപേക്ഷിക്കാം. അപേക്ഷകള്‍ക്കും, വിശദവിവരങ്ങള്‍ക്കുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28. ഫോണ്‍ - 0495 2430799.

date