നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡ് തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക്
യൂത്ത് ക്ലബ്ബുകളുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നെഹ്റു യുവകേന്ദ്ര നല്കുന്ന യൂത്ത് ക്ലബ് അവാര്‍ഡ് കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക്. ആരോഗ്യം-പരിസ്ഥിതി സംരക്ഷണം ശുചിത്വം, തൊഴില്‍ പരിശീലനം, ദേശീയ അന്തര്‍ ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക പരിപാടികളുടെ സംഘാടനം തുടങ്ങിയ മേഖലകളില്‍ 2017 -2018 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. 25,000 രുപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അസി. കളക്ടര്‍ കെ.എസ്.അഞ്ജു അധ്യക്ഷയും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷിജി. പി. എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
1960 ല്‍ സ്ഥാപിതമായ തുഞ്ചന്‍ സ്മാരക ലൈബ്രറിയില്‍ യുവജനവേദി, വനിതാവേദി, ബാലവേദി തുടങ്ങിയ കമ്മറ്റികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടി.പി രാജീവന് സെക്രട്ടറിയും കെ.എം.കെ കൃഷ്ണന് പ്രസിഡന്റും ആയ ഭരണസമിതിയാണ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Log in to post comments