Skip to main content

വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പ് വിതരണവും

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന്റേയും  ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പുകളുടേയും ജില്ലാതല വിതരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. പി. ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.   സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി. എം. ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. ഒറ്റതവണ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 11 പേര്‍ക്ക് 69500 രൂപയാണ് നല്‍കിയത്. 2018 വിദ്യാഭ്യാസ അവാര്‍ഡ് ഇനത്തില്‍ മൂന്ന് പേര്‍ക്കായി 11,500 രൂപയും നല്‍കി.
 മലപ്പുറം നഗരസഭാംഗം സി.പി. സലീന ടീച്ചര്‍, സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസര്‍ എം. രാജ്കപൂര്‍, ജില്ലാ ഭാഗ്യക്കുറി  ഓഫീസര്‍ അജി ജയകുമാര്‍,  ലോട്ടറി മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ. ടി. സെയ്ദ്, കെ. ഷണ്‍മുഖന്‍, വാസുദേവന്‍, കാടാമ്പുഴ മോഹനന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. കെ പ്രവീണ്‍, അസി. ജില്ലാ ഭാഗ്യക്കുറി  ഓഫീസര്‍ സി. അജിത് എന്നിവര്‍ സംസാരിച്ചു.

 

date