Skip to main content

നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ് പദ്ധതികളുടെ അവലോകനം നടത്തി

സാങ്കേതികത്വത്തിന്റെ പേരില്‍ നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും വകുപ്പുകള്‍ക്കിടയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എ.ഡി.എം വി.രാമചന്ദ്രന്‍. നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ് ജില്ലാ തല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തീകരണത്തിനു പ്രയാസം നേരിടുന്ന പദ്ധതികളുടെ അവലോകനത്തിനായി നിര്‍വ്വഹണ ഏജന്‍സികളെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
ജില്ലയില്‍ വിവിധ വകുപ്പുകളിലായി 183.30 കോടി രൂപയുടെ 77 പദ്ധതികളാണ് നബാര്‍ഡിന്റെ കീഴില്‍ നടന്നു വരുന്നത്. 33.70 കോടി ചെലവില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓങ്കോളജി ബ്ലോക്ക്, 10 കോടി ചെലവിലെ വിവധ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഇതിലുള്‍പ്പെട്ട ഒതുക്കുങ്ങല്‍, പൊന്‍മള ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള 32.90 കോടിയുടെ കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലാണെന്നും ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.  
യോഗത്തില്‍ ഗ്രാമ വികസന വകുപ്പ് അസിസ്റ്റന്റ് ഡെവലെപ്പമെന്റ് കമ്മീഷണര്‍ പി.എച്ച്. ഷൈന്‍, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജയിംസ് പി.ജോര്‍ജ്ജ്, വിവിധ വകുപ്പ് മേധാവികള്‍, ബി.ഡി.ഒ മാര്‍ പങ്കെടുത്തു.

 

date