Skip to main content

വീട്ടിലൊരു ലൈബ്രറി

    കിടപ്പിലായ കുട്ടികള്‍ക്ക് വീട്ടിലൊരു ലൈബ്രറി (പുസ്തകച്ചെപ്പ്)  എന്ന പേരില്‍ മലപ്പുറം ബി ആര്‍ സി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട്ടൂരിലെ സ്വഫ്‌വാന്റെ വീട്ടില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഫിയ മണ്ണത്തൊടിയുടെ അധ്യക്ഷതയില്‍ മലപ്പുറം    ബി.പി.ഒ ടോമിമാത്യു പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി നഫീസ, എ.ഇ.ഒമാരായ കെ ഇഖ്ബാല്‍, പി ഹുസൈന്‍, റിസോഴ്‌സ് ടീച്ചര്‍ അധ്യാപികയായ ഷാഹിദ എന്നിവര്‍ സന്നിഹിതരായിരുന്നു. ബിനു ആര്‍ കെസ്വാഗതവും, റസിയ കെ.ജി നന്ദിയും പറഞ്ഞു.

 

date