Skip to main content

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 23ന്

                               അപേക്ഷ ഏഴ് മുതല്‍ 15 വരെ സ്വീകരിക്കും
     ജില്ലാ കലക്ടറുടെ  പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 23ന്  പാലക്കാട് ടൗണ്‍ഹാള്‍ അനക്സില്‍ നടത്തും. എല്ലാ മാസവും  ജില്ലയിലെ  ഒരു താലൂക്ക് എന്ന ക്രമത്തിലാണ് അദാലത്ത് നടത്തുക. അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഡിസംബര്‍ ഏഴ് മുതല്‍ 15 വരെ താലൂക്കിലും വില്ലേജ് ഓഫീസുകളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. 
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കുള്ള അപേക്ഷ, എല്‍.ആര്‍.എം. കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, നിയമപരമായി ലഭിക്കേണ്ട പരിഹാരം എന്നിവയൊഴിച്ചുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കുള്ള അപേക്ഷ ലഭിക്കുകയാണെങ്കില്‍ ഓണ്‍ലൈനായി സ്വീകരിക്കാനുളള സ്വീകരിക്കാനുളള സൗകര്യം താലൂക്ക്തലത്തില്‍ ഒരുക്കും.

date
06-12-2017