Skip to main content
ആര്‍.എം.എസ്.എ ജില്ലാതല ഇന്‍ക്ലൂസീവ് കലോത്സവം നഗരസഭാ                       ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആര്‍.എം.എസ്.എ ജില്ലാതല ഇന്‍ക്ലൂസീവ് കലോത്സവം  നടന്നു

 

    പാലക്കാട് ആര്‍.എം.എസ്.എ.യുടെ (രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ )  നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി  'ജില്ലാതല ഇന്‍ക്ലൂസീവ് കലോത്സവം-2017 'സര്‍ഗ്ഗദീപം' സംഘടിപ്പിച്ചു. ഭിന്നശേഷി  വിഭാഗക്കാരെ സമൂഹത്തിന്‍റെ പൊതുധാരയിലെത്തിക്കുക, വെല്ലുവിളികളെ അതിജീവിച്ച് അംഗീകാരം ഏറ്റുവാങ്ങാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപരിപാടികള്‍ ഉള്‍പ്പെടുത്തികൊണ്ട് കലോത്സവം സംഘടിപ്പിച്ചത്. ഭിന്നശേഷിവിഭാഗക്കാരായ കുട്ടികളും  രക്ഷകര്‍ത്താക്കളുമടക്കം 500 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായി. പുല്ലാങ്കുഴല്‍ വിദ്വാന്‍ രാജേഷ് ചേര്‍ത്തല, പ്രധാനാധ്യാപകരായ അനില്‍.പി, ലതിക.കെ.എന്‍, ബീന ടി, മാത്യു ആര്‍.എം.എസ്.എ ട്രെയ്നര്‍ കെ.ജയവല്ലി എന്നിവര്‍ പങ്കെടുത്തു.  ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ഡോ.പി.സ്നിഗ്ദ്ധ റോയ് ബോധവത്കരണ ക്ലാസ്  നല്‍കി. സമാപന സമ്മേളനം  ഡയറ്റ് പ്രിന്‍സിപ്പല്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് എ.ഇ.ഒ എം.വിനോദന്‍ അധ്യക്ഷനായി.  പങ്കെടുത്ത എല്ലാ  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
 

date