Skip to main content

തീര്‍പ്പാക്കാത്ത കെട്ടിട നിര്‍മാണ അപേക്ഷകള്‍ : ഫയല്‍ അദാലത്ത് 22ന് അപേക്ഷ 20 വരെ 

 

    നഗര ഗ്രാമാസൂത്രണ വകുപ്പിന്‍റെ കീഴിലുള്ള ജില്ലാ ഓഫീസുകളില്‍ തീര്‍പ്പാക്കാത്ത കെട്ടിട നിര്‍മാണ അപേക്ഷകളില്‍ ഫയല്‍ അദാലത്ത് നടത്തും. ഡിസംബര്‍ 22ന്  രാവിലെ 11   മുതല്‍ വൈകീട്ട് നാല് വരെ  സിവില്‍സ്റ്റേഷന്‍റെ ഒന്നാം നിലയിലുള്ള ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസിലാണ് അദാലത്ത് .  ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസിലേക്ക് അയച്ച് നടപടികള്‍ സ്വീകരിക്കാത്ത അപേക്ഷകളിലാണ് ഫയല്‍ അദാലത്ത്  നടത്തുന്നത്. അദാലത്തില്‍ പങ്കെടുക്കുന്നതിന് തീര്‍പ്പു കല്‍പ്പിക്കാത്ത  ഫയലുകളുടെ വിശദാംശങ്ങള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 20-ന് വൈകീട്ട് അഞ്ചിനകം ജില്ലാ ടൗണ്‍ പ്ലാനര്‍, ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്‍. പി.ഒ, പാലക്കാട് - 678001 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0491 2505882

date
06-12-2017