Skip to main content

ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി വിഹിതവും കുടിശ്ശികയും അടയ്ക്കാം

 

    മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക എന്നിവയുടെ പിരിവ് നടത്തുന്നു.  ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 11ന് രാവിലെ 11 മുതല്‍ ശ്രീ.മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാംപ് നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള വിഹിതം നിര്‍ബന്ധമായും അടയ്ക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പള പട്ടികയുടെ പകര്‍പ്പ് നല്‍കണം. ഈയവസരത്തില്‍ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനും അവസരമുണ്ട്. ഇതിനായി ക്ഷേത്ര ജീവനക്കാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖയും ശമ്പള പട്ടികയുടെ പകര്‍പ്പും സഹിതം അപേക്ഷ നല്‍കണം. 

date