Skip to main content

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് :സര്‍ക്കാര്‍ ഉത്തരവിറങ്ങി

    കുടുംബശ്രീ സംവിധാനങ്ങളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമയബന്ധിതവുമായി നടത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 23ന് പുറപ്പെടുവിക്കും.  മൂന്ന് വര്‍ഷം കൂടുമ്പോഴാണ് ത്രിതല സംഘടനാ സംവിധാന തെരഞ്ഞെടുപ്പ് നടക്കുക. 
    ഒന്നാം ഘട്ടമായ അയല്‍ക്കൂട്ടം തെരഞ്ഞെടുപ്പ് ജനുവരി എട്ട് മുതല്‍ 14 വരെയും രണ്ടാം ഘട്ടമായ ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റി തെരഞ്ഞെടുപ്പ് 18 മുതല്‍ 21 വരെയും മൂന്നാം ഘട്ടമായ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റി തെരഞ്ഞെടുപ്പ് 25നും നടക്കും. ജനുവരി 26ന് ത്രിതല സമിതികള്‍ അധികാരമേല്‍ക്കും. 
    തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള അയല്‍ക്കൂട്ടങ്ങളുടെ അഫിലിയേഷന്‍ ഡിസംബര്‍ 15നകം പൂര്‍ത്തീകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എത്തിക്കുവാന്‍ സിഡിഎസ് മെമ്പര്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. 
                                                 (പിഎന്‍പി 3289/17)

date