Skip to main content

വയോജനങ്ങള്‍ക്ക്‌ കട്ടില്‍ നല്‍കി

പൊയ്യ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എം രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. എ സി ഹാളില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി എം അയ്യപ്പന്‍ കുട്ടി അധ്യക്ഷത വഹിച്ചു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു ലക്ഷം രൂപ ചിലവില്‍ 85 പേര്‍ക്ക്‌ കട്ടില്‍ വിതരണം ചെയ്‌തു. അസി. സെക്രട്ടറി പി കെ സുജന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ്‌ പ്രസിഡണ്ട്‌ സി ബി ഫ്രാന്‍സിസ്‌ ആസൂത്രണവിഭാഗം സീനിയര്‍ ക്ലാര്‍ക്ക്‌ രതീഷ്‌ സി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജോയ്‌ സ്വാഗതവും മെമ്പര്‍ സിജി വിനോദ്‌ നന്ദിയും പറഞ്ഞു. 

date