Skip to main content

ജീവസ്പര്‍ശം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 

കളക്‌ട്രേറ്റ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ജീവസ്പര്‍ശം ബോധവത്കരണ പരിപാടി ജില്ലാ കളക്ടര്‍   ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമായും അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതും പ്രഥമ ശുശ്രൂഷ നല്‍കുന്നതുമാണ് വിഷയമായത്. ഡോ. അനീഷ് വര്‍ക്കി, ഡോ.അഭിലാഷ് എന്നിവര്‍ ക്ലാസ്സെടുത്തു. ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ, ഡോ. രാജന്‍, ഡോ.വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                 (കെ.ഐ.ഒ.പി.ആര്‍-2111/17)     

date