Skip to main content
ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫീസില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് സ്റ്റേഷന്‍ സബ്കളക്ടര്‍ രേണു രാജ് ഉദ്ഘാടനം ചെയ്യുന്നു.

മാതൃകാ പോളിംഗ് സ്റ്റേഷന്‍ തുറന്നു

 

ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫീസില്‍  മാതൃക പോളിംഗ് സ്റ്റേഷന്‍ തുറന്നു. സബ്കളക്ടര്‍ രേണു രാജ് പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവികുളം നിയമസഭ മണ്ഡലത്തില്‍ പരമാവധി പോളിംഗ് ശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും പൊതുജനങ്ങള്‍ക്ക് പുതിയ വോട്ടിംഗ് സംവിധാനത്തെകുറിച്ചുള്ള സംശയനിവാരണം നടത്താനുള്ള അവസരമാണ് ക്രമീകരിച്ചിട്ടുള്ളതെന്നും സബ്കളകടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു തിയതിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍  രാവിലെ 10 മുതല്‍ 5 വരെ ഇവിടെ എത്തുന്ന പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്ത് നോക്കുന്നതിനും സംശങ്ങള്‍ ചോദിച്ചു മനസിലാക്കുന്നതിനും സാധിക്കും. പുതിയ വി വി പാറ്റ് സംവിധാനം ഉള്‍പ്പെടെയാണ് ദേവികുളത്ത് ക്രമീകരിച്ചിട്ടുള്ളത്. 

date