Skip to main content
വോട്ടുവണ്ടിയുടെ  ഫ്ളാഗ്് ഓഫ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍വ്വഹിക്കുന്നു.

ജില്ലയില്‍ വോട്ടു വണ്ടി പര്യടനം തുടങ്ങി

 

 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ഇടുക്കി ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ വോട്ടുവണ്ടിയുടെ  ഫ്ളാഗ്് ഓഫ് സിവില്‍ സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു. തിരഞ്ഞെടുപ്പില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും  തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തുമെന്നും ജില്ലാ കള്കടര്‍ അറിയിച്ചു. കരുത്തുറ്റ ജനാധ്യപത്യത്തിന് വിപുലമായ ജന പങ്കാളിത്തം എന്ന ആശയം പകര്‍ന്നാണ് വോട്ടുവണ്ടിയുടെ യാത്ര. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ നടത്തുന്നതിനും വി വി പാറ്റ്  മെഷ്യന്‍ പരിചയപ്പെടുന്നതിനും വോട്ടു വണ്ടിയില്‍   സൗകര്യം ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പെരിങ്ങാശേരി, മൂലമറ്റം, വെള്ളിയാമറ്റം എന്നീ സ്ഥലങ്ങളില്‍ തെരുവനാടകവും അരങ്ങേറും. 21 ന് മറയൂര്‍, മൂന്നാര്‍ എന്നിവടങ്ങളിലും തെരിവു നാടകം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം

date