Skip to main content

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്നു

കൊച്ചി: സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി./എം.സ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരളസര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്‌നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ഇതിനുള്ള ഇന്റര്‍വ്യൂ  ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26ന് നകം saudimoh2019.odepc@gmail.com ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date