Skip to main content

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് പെര്‍ഫ്യൂഷനിസ്റ്റുകളെ റിക്രൂട്ട്  ചെയ്യുന്നു

കൊച്ചി: സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദാരികളായ പെര്‍ഫ്യൂഷനിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്‌നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ഇതിനുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും.    താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍  മാര്‍ച്ച് 26 നകം saudimoh2019.odepc@gmail.com ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date