Skip to main content
  സ്വീപ്പിന്റെ ഭാഗമായി കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സില്‍ നിന്ന്‌

വോട്ടിംഗ് മെഷീന്‍ ബോധവല്‍ക്കരണം നടത്തി

 

ലോക്‌സഭാ തെരെഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട്  വിവിപാറ്റ്  ഉള്‍പ്പെടെയുള്ള വോട്ടിങ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും വേണ്ടി ജില്ലാ സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സി എം ലതാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് കോമേഴ്‌സ് പ്രിന്‍സിപ്പല്‍ പ്രൊഫ. വിജയമ്മ, വൈസ് പ്രിന്‍സിപ്പല്‍ സി മാധവന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

 

date