Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

 

മത്സ്യത്തൊഴിലാളി കടാശ്വാസം; 

അപേക്ഷ ക്ഷണിച്ചു

2008 ഡിസംബര്‍ 31 വരെ വിവിധ ആവശ്യങ്ങള്‍ക്കായെടുത്ത വായ്പകള്‍ക്കും 2007 ഡിസംബര്‍ 31 വരെ എടുത്ത വായ്പകളില്‍ കടാശ്വാസത്തിന് നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും കടാശ്വാസത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. അപേക്ഷ ഫോറം (ഫോറം.സി) ഫിഷറീസ് വകുപ്പിന്റെയും (www.fisheries.kerala.gov.in) മത്സ്യഫെഡിന്റെയും (www.matsyafed.in) സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം മാര്‍ച്ച് 31 നകം കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍. ടി.സി-11/8842 നളന്ദ റോഡ്, നന്ദന്‍കോട്, കവടിയാര്‍ പോസ്റ്റ്, തിരുവന്തപുരം-3 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 0471 2312010

 

കൂടിക്കാഴ്ച മാറ്റി

പാര്‍ട്ട് ടൈം കണ്ടിജന്റ് മീനിയല്‍ തസ്തികയിലെ ഒഴിവിലേക്ക് മാര്‍ച്ച് 28 ന് രാവിലെ 10 മണി മുതല്‍ രണ്ട് മണിവരെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

സെക്യൂരിറ്റി ഗാര്‍ഡിനെ ആവശ്യമുണ്ട് 

ജില്ലയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുകളിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ നാളെ (മാര്‍ച്ച് 23) മൂന്നു മണിക്ക് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

വിമുക്ത ഭടന്‍മാര്‍ക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതിയില്‍ ഇളവ് ലഭിക്കുന്നതിന് വിമുക്ത ഭടന്മാരില്‍ നിന്നുള്ള അപേക്ഷ മാര്‍ച്ച് 30 വരെ സ്വീകരിക്കുമെന്ന് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

 

റിയാദിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് പെര്‍ഫ്യൂഷനിസ്റ്റുകളെ നിയമിക്കുന്നു. ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദധാരികള്‍ക്ക് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ saudimoh2019.odepc@gmail.com എന്ന വിലാസത്തില്‍ മാര്‍ച്ച് 26 ന് മുന്‍പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

 

വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യുണലില്‍ മാര്‍ച്ച് 22, 25 തീയതികളില്‍ നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ യഥാക്രമം മെയ് 25, 27 തീയതികളിലേക്ക് മാറ്റിവെച്ചതായി സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. 04902365095

 

സ്ഥാപന മേധാവികള്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ 

ഹാജരാക്കണം

സംസ്ഥാനത്തെ പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ ഇ സി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് ലഭ്യമായ അപേക്ഷകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എത്രയും വേഗം അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും മാര്‍ച്ച് 23 നകം ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണെന്ന് വിദ്യാഭ്യാസ സ്ഥാപന മേലധികാരികളോട് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  

 

നീന്തല്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള കക്കാട് നീന്തല്‍ കുളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7012318275, 0497 2700485 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

 

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ വിദഗ്ധ പരിശീലകരെ ഉള്‍പ്പെടുത്തി ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എട്ടിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ ഏഴ് മണിക്ക് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍. 9446425520, 9846044439

 

വൈദ്യുതി മുടങ്ങും

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂടക്കല്‍, പൊന്ന്യംപാലം, കക്കറ, ചുണ്ടങ്ങാ പൊയില്‍, പഞ്ചാരമുക്ക്, ഉക്കാസ്‌മെട്ട, ഉക്കാസ്‌മെട്ട ഹെല്‍ത്ത് സെന്റര്‍, ബ്രഹ്മാവ് മുക്ക്, കീരങ്ങാട്, പാട്യം സൊസൈറ്റി, യുവചേതന ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 22) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് നാല് മണിവരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ഹൈസ്‌കൂള്‍, ചമ്പാട്, ആമന കോംപ്ലക്‌സ്, ബിഎസ്എന്‍എല്‍, തുമ്പത്തടം, താറ്റ്യേരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഐഡിയ ടവര്‍, നായാട്ടുപാറ, കോവൂര്‍ അമ്പലം, ചൈതന്യപുരി, എസ് എം വുഡ്, ഹൈറോക്ക് ഇന്റസ്ട്രി, തുളച്ച കിണര്‍, റോയല്‍, യുനീടെക് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, ശിവപുരം ഹൈസ്‌കൂള്‍ പരിസരം, അയ്യല്ലൂര്‍ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.

 

കൈരളി ക്രാഫ്റ്റ് ബസാര്‍ ഉദ്ഘാടനം നാളെ(മാര്‍ച്ച് 22)

വിഷുവിനോടനുബന്ധിച്ച് കൈരളി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള ക്രാഫ്റ്റ് ബസാര്‍ നാളെ(മാര്‍ച്ച് 22) മുതല്‍ ഏപ്രില്‍ 14 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. മേള ഇന്ന് നാല് മണിക്ക് ജില്ലാ കളക്ടര്‍  മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  ഇ കെ പത്മനാഭന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ പങ്കെടുക്കും. 

 

ഹരിത തെരഞ്ഞെടുപ്പിനായി വിളംബരറാലി

മാലിന്യമുക്ത, പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ വിളംബരറാലി സംഘടിപ്പിക്കുന്നു. ജില്ലാ ശുചിത്വ മിഷന്റെയും ധര്‍മ്മടം എ ആര്‍ ഒ യുടെയും നേതൃത്വത്തിലാണ് വിളംബരറാലി. മാര്‍ച്ച് 24 ന് വൈകീട്ട് നാല് മണിക്ക് ചാല ടൗണില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അബിജിത്ത് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 

 

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 263/17 ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (തസ്തിക മാറ്റം) തസ്തികയിലേക്ക് 2018 നവംബര്‍ 21 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ പ്രസ്തുത റാങ്ക് പട്ടിക റദ്ദായതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

വോട്ടിംഗ് യന്ത്രം കൊണ്ടു പോകാന്‍   ജി പി എസ്  വാഹനങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന 250 വാഹനങ്ങളില്‍ ജി പി എസ് സംവിധാനം ഘടിപ്പിക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ഇതില്‍ 70 എണ്ണം മാര്‍ച്ച് 24 മുതലും ബാക്കി 180 എണ്ണം ഏപ്രില്‍ 23ന് ഒരാഴ്ചയ്ക്ക് മുമ്പും വാഹനത്തില്‍ ഘടിപ്പിക്കണം. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ ക്വട്ടേഷന്‍ മാര്‍ച്ച് 23 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കണ്ണൂര്‍ ചേമ്പറില്‍ സ്ഥാപിച്ച ഡ്രോപ് ബോക്‌സില്‍ നിക്ഷേപിക്കേണ്ടതാണ്. ജി പി എസ് സ്ഥാപിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. ക്വേട്ടഷന്‍ സ്വീകരിക്കുതിനും നിരസിക്കുന്നതിനുമുള്ള അധികാരം കണ്ണൂര്‍ ജില്ലാ കലക്ടറില്‍ നിക്ഷിപ്തമായിരിക്കും. ഫോണ്‍ 0497 2709140.

date