Skip to main content

പണം പിടിച്ചെടുക്കല്‍ : പരാതി  പരിശോധിക്കാന്‍ മൂംഗസമിതി

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്‌ക്വാഡുകള്‍ പിടിച്ചെടുക്കു പണം സംബന്ധിച്ച് ഉണ്ടാവു പരാതികള്‍ സൂക്ഷ്മ പരിശോധന നടത്തുതിനായി മൂംഗ സമിതിയെ ജില്ലാ കളക്ടര്‍ നിയമിച്ചു. പോലീസോ ഫ്‌ളയിംഗ് സ്‌ക്വാഡോ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമോ പണം പിടിച്ചെടുത്താല്‍ ഈ സമിതിക്ക് സ്വമേധയാ പരിശോധന നടത്താം. പണം പിടിച്ചെടുത്തതില്‍ എഫ്.ഐ.ആറോ പരാതിയോ ഫയല്‍ ചെയ്തി'ില്ലൊേ പിടിച്ചെടുത്ത പണം സ്ഥാനാര്‍ഥിയുമായോ രാഷ്ട്രീയ പാര്‍'ിയുമായോ തെരഞ്ഞെടുപ്പ് പ്രചാരണവുമായോ ബന്ധമില്ലാത്തതാണൊേ കണ്ടെത്തിയാല്‍, വാക്കാല്‍ ഉത്തരവ് നല്‍കി പണം അടിയന്തിരമായി വി'ുനല്‍കാന്‍ സമിതിക്ക് അധികാരമുണ്ട്. പിടിച്ചെടുത്ത പണം പത്ത് ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ഇന്‍കം ടാക്‌സ് നോഡല്‍ ഓഫീസറെ എഴുതി അറിയിച്ച ശേഷം മാത്രമേ വി'ുനല്‍കാവൂ. പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, ജില്ലാ ട്രഷറി ഓഫീസര്‍ കെ.കെ. ഫസല്‍, ജി.എസ്.ടി നോഡല്‍ ഓഫീസറും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറുമായ ടി.എ അഭിലാഷ് എിവരാണ് സമിതി അംഗങ്ങള്‍.

date