Skip to main content

സെക്ടർ ഓഫീസർമാർക്ക് പരിശീലനം നൽകി 

ആലപ്പുഴ : ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെക്ടർ ഓഫീസർമാർക്കുള്ള പരിശീലനം നൽകി. സെക്ടർ ഓഫീസർമാർ തിരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിൽ ഒരുക്കേണ്ട സജ്ജീകരണങ്ങളെ സംബന്ധിച്ചായിരുന്നു പരിശീലനം.  അന്നേദിവസം ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കേണ്ട ചുമതല മുതൽ മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച ചുമതലകളും സെക്ടർ ഓഫീസർമാർ നിർവഹിക്കേണ്ടതാണ്.  10 മുതൽ 12 ബൂത്തുകളുടെ ചുമതലയാണ് ഒരു സെക്ടർ ഓഫീസർ വഹിക്കേണ്ടത്. കളക്ടറേറ്റ്  കോൺഫറൻസ് ഹാളിലും ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലും നടന്ന പരിശീലനത്തിൽ വിവിധ വില്ലേജ് ഓഫീസർമാർ പങ്കെടുത്തു. സംസഥാനതല പരിശീലകൻ ജിജോ ജോസഫ്,  ഐ. റ്റി സെൽ കോ ഓർഡിനേറ്റർ എസ്. ഷിബു എന്നിവർ പരിശീലന ക്ലാസ് നയിച്ചു.

 

എം.സി.എം.സി  ബ്ലോക്ക്തല പരിശീലനം  നൽകി

 

ആലപ്പുഴ: ജില്ലാ എം.സി.എം.സിയുടെ ഉപവിഭാഗമായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന എം.സി.എ.സി ജീവനക്കാർക്ക് പരിശീലനം നൽകി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എം.സി.എം.സി ഹാളിലാണ് പരിശീലനം നടന്നത്. എ.ഡി.എം ഐ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. മീഡിയ നോഡൽ ഓഫീസറും എം.സി.എം.സി മെമ്പർ സെക്രട്ടറിയുമായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല ക്ലാസ് നയിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

date