Skip to main content

കുളം നിര്‍മ്മാണം ആരംഭിച്ചു

ലോക ജല ദിനത്തില്‍  ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ ഭൂമിയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അങ്ങാടിപ്പുറം റെയില്‍വേ പരിസരത്ത് കുളം നിര്‍മ്മാണം ആരംഭിച്ചു. 1440 ഘന മീറ്റര്‍ വ്യാപ്തത്തില്‍ ആണ് കുളം നിര്‍മ്മിക്കുന്നത്. ഇതിനായി 1500 ഓളം തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിക്കും.  പ്രവര്‍ത്തിയുടെ  ഉദ്ഘാടനം  സബ് കലക്ടര്‍ അനുപം മിശ്ര നിര്‍വ്വഹിച്ചു. മുന്‍ തലമുറയില്‍ നിന്നും കൈമാറി കിട്ടിയ ജല സ്രോതസ്സുകള്‍ കരുതലോടെ ഉപയോഗിച്ച് അടുത്ത തലമുറക്ക് കൈ മാറുക എന്നത് ഈ  തലമുറയുടെ ഉത്തരവാദിത്തമാണെമെന്ന് സബ് കലക്ടര്‍ ഓര്‍മിപ്പിച്ചു. ജല ദിനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രതിജ്ഞ ജില്ലാ പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ ചൊല്ലി കൊടുത്തു. ബി.ഡി.ഒ അഷ്‌റഫ് പെരുമ്പള്ളി സ്വാഗതവും റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ഞ്ചിനിയര്‍ പത്‌നല രാമനരസിംഹ ആചാരി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയുമായി റെയില്‍വെ നടത്തുന്ന സംയോജിത പ്രവൃത്തികളെ കുറിച്ച് വിശദീകരിച്ചു എ.പി.ഒ ദേവകി, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍  രജനി ,ജോയന്റ് ബി.ഡി.ഒ (ഇ.ജി.എസ്സ്) അംബിക വി.എം, ജോയന്റ് ബി.ഡി.ഒ നളിനി. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ഞ്ചിനിയര്‍മാരായ പി. അയ്യപ്പന്‍, ആബിദ് അബ്ദുല്‍ ബഷീര്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ ആദര്‍ശ്, എ.എസ്.ഒ മുഹമ്മദ് മന്‍സൂര്‍, ജി.ഇ.ഒ സുജാത, സ്മിത, വി.ഇ.ഒ മനോജ്  തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് അവസാനത്തോട് കൂടി കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ റെയില്‍വേയുടെ ജല ദൗര്‍ലഭ്യത്തിന് പരിഹാരമാകുകയും പ്രദേശത്തെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഉയരുകയും  ചെയ്യും.

 

date