Skip to main content

വോട്ട് അവകാശം ബോധവത്കരണ  നാടകവുമായി രംഗശ്രീ

 

 

തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായി മൂന്നാറില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ആദിവാസി മേഖലകളിലെ പോളിംഗ് ശതമാനം ഉയര്‍ത്തുക, ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജില്ലയിലെ ആദിവാസി മേഖലകളില്‍ തെരഞ്ഞടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. 

എന്റെ വോട്ട് എന്റെ അവകാശം എന്ന സന്ദേശത്തോടെ വോട്ടിംഗ് പരിശീലനം ഉള്‍പ്പെടുത്തിയാണ് പൊതുജനങ്ങള്‍ക്കായി തെരുവ് നാടകം സംഘടിപ്പിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്, വി വി പാറ്റ് മെഷീന്‍, ബാലറ്റ് യൂണിറ്റ് തുടങ്ങിയവ ലളിതവും രസകരവുമായ രീതിയില്‍ നാടകത്തിലൂടെ ജനങ്ങളെ പരിചയപ്പെടുത്തി . തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും ഓരോ വോട്ടും വിനിയോഗിക്കേണ്‍തിന്റെ പ്രാധാന്യവും കൂടാതെ നോട്ടയെ കുറിച്ചും നാടകത്തിലൂടെ അവതരിപ്പിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയും പേര് ചേര്‍ക്കേണ്ടണ്‍ രീതികളും തിരിച്ചറിയല്‍ രേഖകള്‍ ആയി ഉപയോഗിക്കുവാന്‍ കഴിയുന്ന രേഖകളെ കുറിച്ചും സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയിലായിരുന്നു നാടകം . ഇടുക്കി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രംഗശ്രീ നാടക സംഘമാണ്  തെരുവ് നാടകം അവതരിപ്പിച്ചത്. ജില്ലയിലെ ഒമ്പതോളം കുടുംബശ്രീ  സി.ഡി.എസ് പ്രവര്‍ത്തകരാണ് നാടകത്തിലെ അഭിനേതാക്കള്‍.  വോട്ടര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വോട്ട് ചെയ്ത് വോട്ടിംഗ് യന്ത്രം പരിചയപ്പെടാനും, സംശയനിവാരണത്തിനും അവസരമൊരുക്കിയിരുന്നു. 

 

സ്വീപ് തിരഞ്ഞെടുപ്പ് ബോധവത്കരണപരിപാടിയുടെ ഭാഗമായി മൂന്നാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി. സബ്കളക്ടര്‍ രേണു രാജ്, മൂന്നാര്‍ ഡി.എഫ്ഒ നരേന്ദ്ര ബാബു , വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമി, നോഡല്‍ ഓഫീസര്‍ ശ്രീകല,  തുടങ്ങിയവര്‍  പരിപാടിക്ക് നേതൃത്വം നല്‍കി.

date