Skip to main content

സംസ്ഥാന കേരളോത്സവം : കായിക മേള ഇന്ന് (ഡിസംബര്‍ 15) സമാപിക്കും

തുരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കായികമേള ഇന്ന് സമാപിക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.  13 ന് രാവിലെ മന്ത്രി എ.സി മൊയ്തീന്‍ സല്യൂട്ട് സ്വീകരിക്കുകയും മേള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  

 അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, കബഡി, പഞ്ചഗുസ്തി, സ്വിമ്മിംഗ്, ആര്‍ച്ചറി, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, കളരിപ്പയറ്റ് തുടങ്ങി വിവിധയിനങ്ങളിലുളള മത്സരങ്ങളും നടന്നു.  മേളയില്‍ 98 പോയിന്റോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനവും 90 പോയിന്റോടെ തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 70 പോയിന്റോടെ ഇടുക്കി ജില്ല മൂന്നാം സ്ഥാനത്തുമാണ്.  മേളയില്‍ പങ്കെടുത്ത് കൂടുതല്‍ പോയിന്റ് നേടുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവജനക്ഷേമ ബോര്‍ഡ് അവാര്‍ഡ് നല്‍കും.

പി.എന്‍.എക്‌സ്.5334/17

date