Skip to main content

നിയമസഭാ ദിനാചരണം: പൊതുജനങ്ങൾക്ക് സന്ദർശനാനുമതി

 

നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ രാത്രി 9.30 വരെ പൊതുജനങ്ങൾക്ക് നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും സന്ദർശനം അനുവദിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. നിയമസഭാ മന്ദിരവും പരിസരവും ഈ ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാത്രി 9.30 വരെ ദീപാലംകൃതമായിരിക്കും.

ഏപ്രിൽ 27-ന് നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പത്തിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

പി.എൻ.എക്സ്. 1153/19

date