Skip to main content

പ്രളയത്തിനൊരു കൈത്താങ്ങുമായി വിദ്യാര്‍ഥികള്‍

    പിണറായി എ കെ ജി എം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 67,700 രൂപയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് സമാഹരിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന് തുക ഏറ്റുവാങ്ങി.
    ചടങ്ങില്‍ വച്ച് മഴയില്‍ വീട് തകര്‍ന്ന സഹപാഠിക്ക് 15,000 രൂപയും കുട്ടികള്‍ കൈമാറി. വാര്‍ഡ് അംഗം എന്‍ വി രമേശന്‍, പ്രിന്‍സിപ്പല്‍ ആര്‍ ഉഷാനന്ദിനി, ഹെഡ്മാസ്റ്റര്‍ പി വി വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, എന്‍ കെ സിജിന്‍, കക്കോത്ത് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2936/2019

date