Skip to main content

നിയമസഭാ സമിതി യോഗം 26ന് പത്തനംതിട്ടയിൽ

കേരള നിയമസഭ-പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 26ന് രാവിലെ 10.30ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് പത്തനംതിട്ട ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹർജികളിൻമേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. സർക്കാർ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവർ നേരിടുന്ന വിദ്യാഭ്യാസവും സാമൂഹികവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രസ്തുത സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കും.
വ്യക്തികളും സംഘടനകളും ഹർജികൾ/നിവേദനങ്ങൾ ഒപ്പ് രേഖപ്പെടുത്തി സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് നൽകണം.
പി.എൻ.എക്‌സ്.3333/19 

date