Skip to main content

ജില്ലാ കലക്ടറുടെ ഒപ്പം 24 ന് 

 

കോഴിക്കോട് ജില്ലയിലെപഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന 
ജില്ലാ കലക്ടറുടെ ഒപ്പം പരിപാടി  അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഒക്‌ടോബര്‍ 24 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള അഭിമുഖം

 

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയംതൊഴില്‍ സ്‌കീമുകളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നവംബറില്‍ സിവില്‍ സ്റ്റേഷനിലുളള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  നടക്കും. പ്രായപരിധി കെസ്‌റു പദ്ധതിയില്‍ 50 വയസ്സ്, ജോബ് ക്ലബ്ബ്  പദ്ധതിയില്‍ 45 വയസ്സ്. കെസ്‌റു പദ്ധതിയില്‍ ബാങ്ക്  വായ്പയുടെ  20 ശതമാനവും  (പരമാവധി 20,000 രൂപ),  മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബിന് ബാങ്ക്  വായ്പയുടെ  25 ശതമാനവും  (പരമാവധി 2,00,000 രൂപ) സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോം  കോഴിക്കോട്,  കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  സൗജന്യമായി ലഭ്യമാണ്. ഫോണ്‍ : 9388498696.

 

ദര്‍ഘാസ് ക്ഷണിച്ചു

 

കോഴിക്കോട് വനം ഡിവിഷനിലെ പെരുവണ്ണാമൂഴി റെയിഞ്ചില്‍ 2019-20 സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട, പെരുവണ്ണാമൂഴി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അത്തിക്കോട് മുതല്‍ കാപ്പിപ്പടി, അത്തിക്കോട് മുതല്‍ സിന്‍ഡിക്കേറ്റ്, പെരുവണ്ണാമൂഴി റെയിഞ്ചിലെ ഫോറസ്റ്റ് സെഷനിലെ ഡാംസൈറ്റ് മുതല്‍ അത്തിക്കോട്, ഡാംസൈറ്റ് മുതല്‍ രവീന്ദ്ര എന്നിവിടങ്ങളില്‍ റോഡിന് ഇരുവശവും നില്‍ക്കുന്ന വിസ്താ ക്ലിയറന്‍സ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയ്യതി നവംബര്‍ 22ന് ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in, കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് - 0495-2374450, പെരുവണ്ണാമൂഴി റെയിഞ്ച് - 0496-2666788.

 

ജനറല്‍ ബോഡി യോഗം 25 ന്

 

കോഴിക്കോട് ഗവ. ഐ.ടി.ഐ മാളിക്കടവ് അലുമ്‌നി അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ഒക്‌ടോബര്‍ 25 ന് വൈകീട്ട് മൂന്ന് മണിക്ക് ചേരും. യോഗത്തില്‍ എല്ലാ അലുമ്‌നി ട്രെയിനികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 0495 2377016. 

 

തൂണേരി ഐ.സി.ഡി.എസ് : ടെന്‍ഡര്‍ ക്ഷണിച്ചു

 

തൂണേരി ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ 194 അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ ആറിന് രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍ - 0496 2555225. 

 

 

റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരങ്ങള്‍ ആരംഭിച്ചു

 

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍, ഡി.പി.ഒ എം.കെ മോഹന്‍കുമാര്‍, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി കെ.എം ജോസഫ്, നടക്കാവ് ജി.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.കെ അരവിന്ദാക്ഷന്‍, വത്സന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അണ്ടര്‍ 14 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങളും അണ്ടര്‍ 17, 19 വിഭാഗം പെണ്‍കുട്ടികളുടെ മത്സരങ്ങളുമാണ് ആദ്യദിവസം നടന്നത്. രണ്ടാം ദിവസം അണ്ടര്‍ 17,19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ മത്സരങ്ങളാണ് നടക്കുക.

 

date