Skip to main content

ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം

ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയപതാക സ്ഥിരമായി ഉയർത്തിയിരിക്കുന്ന മന്ദിരങ്ങളിൽ ദേശീയപതാകയ്ക്കൊപ്പം യു.എൻ പതാകയും ഉയർത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഇന്ത്യൻ ഫ്ളാഗ് കോഡ് 2002, പാര 3:36 അനുസരിച്ചായിരിക്കണം യു.എൻ പതാക ഉയർത്തേണ്ടതെന്നും പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് അറിയിച്ചു.
പി.എൻ.എക്‌സ്.3752/19

date