Skip to main content
kollam

ദേശീയ മൃഗ-പക്ഷി മേള : ചിത്രം വരച്ച് വരവേല്‍ക്കാന്‍ കുഞ്ഞുങ്ങളും

ചുറ്റുപാടുകളിലെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്ന നിറങ്ങളായാണ് കുഞ്ഞുമനസ്സുകളില്‍ പതിഞ്ഞത്. പ്രകൃതിയും ജന്തുജാലങ്ങളുമൊക്കെ വേറിട്ട വരകളായി അവര്‍ പുനഃസൃഷ്ടിച്ചു. നവംബര്‍ 10 ന് ആശ്രാമം മൈതാനത്ത് തുടങ്ങുന്ന ദേശീയ മൃഗ-പക്ഷി മേളയുടെ ഭാഗമായി കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തിയ ചിത്രരചനാ- ക്വിസ് മത്സരങ്ങളാണ് വേറിട്ട സൃഷ്ടികള്‍കൊണ്ട് ശ്രദ്ധേയമായത്. ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളിലായിരുന്നു വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ്, മത്സരങ്ങള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 

വിജയികള്‍ക്ക് പ്രദര്‍ശന നഗരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനങ്ങള്‍ നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ചിന്ത എല്‍. സജിത്, ഡോ. എന്‍. അജയന്‍, ഡോ. പ്രഭാസുതന്‍, ഡോ. എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

(പി.ആര്‍.കെ.നമ്പര്‍  2521/17)
 

date