ജില്ലാതല സഹകാരി സംഗമവും സെമിനാറും കുന്നംകുളത്ത്
66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല സഹകാരി സംഗമവും സെമിനാറും സംഘടിപ്പിക്കുന്നു. നാളെ (നവംബർ 16) രാവിലെ 8.30 ന് കുന്നംകുളം ടൗൺഹാളിലാണ് പരിപാടി. സഹകരണവകുപ്പും ജില്ലാ സഹകരണ ബാങ്കും തൃശ്ശൂർ ജില്ലാ സഹകരണ വിദ്യാഭ്യാസ ഏകോപന സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമസഭാ ചീഫ് വിപ്പ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ മുരളി പെരുനെല്ലി, അനിൽ അക്കര എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗവൺമെന്റ് ലോ കോളേജ് അസി. പ്രൊഫസർ ലിനിപ്രിയ വാസവൻ 'വിജയഗാഥകളിലൂന്നിയുള്ള പുനഃപരിശീലനവും വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. നവംബർ 14 മുതൽ 20 വരെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായാണ് ജില്ലാതല സഹകാരി സംഗമവും സെമിനാറും സംഘടിപ്പിക്കുന്നത്.
- Log in to post comments