Skip to main content

വൈഗ 2020 സംഘാടകസമിതി യോഗം ഞായറാഴ്ച രാവിലെ 11 ന്

കാർഷിക മേഖലയിൽ മൂല്യവർദ്ധനവിന്റേയും വിപണനത്തിന്റേയും പുതിയ വാതായനങ്ങൾ തുറക്കുക, യുവ സംരംഭകരെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ശിൽപശാല വൈഗ-2020, ജനുവരി നാല് മുതൽ എട്ട് വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കും. ഇതിന്റെ സംഘാടക സമിതി യോഗം നവംബർ 17 (ഞായർ) രാവിലെ 11 ന് ജില്ലാ ആസൂത്രണഭവൻ ഹാളിൽ ചേരുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.
 

date