Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം      

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 10-ാം തരം പാസായ 20 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍.   എറണാകുളത്താണ് പരിശീലനം.  വിവിധ മത്സ്യബന്ധന രീതികള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, നാവിഗേഷന്‍ & സീമെന്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ ആറ് ദിവസത്തെ പരിശീലനം ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിലും കേന്ദ്ര ഗവ. സ്ഥാപനങ്ങളിലുമായാണ് നല്‍കുക.  പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലന ദിനങ്ങളില്‍ 500 രൂപ സ്റ്റൈപ്പന്റ്‌യാത്രാ ബത്ത, ഭക്ഷണം, താമസ സൗകര്യം എന്നിവ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി 7) 5 മണിക്ക് മുമ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡറയക്ടര്‍റുടെ ഓഫീസിലോ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ, മത്സ്യഭവനുകളിലോ അപേക്ഷകന്റെ പേര്, വിലാസം, വയസ്സ്, വിദ്യാഭ്യാസം, ക്ഷേമനിധി അംഗത്വനമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.
പി.എന്‍.സി/389/2018
 

date