Skip to main content

ക്ഷീരസഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ക്ഷീരവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ക്ഷീരസഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച കര്‍ഷകനായി ജനറല്‍ വിഭാഗത്തില്‍ കുറവന്‍കുഴി വല്യുഴത്തില്‍ അജയകുമാറിനെയും വനിതാ കര്‍ഷകയായി ഓതറ വലിയകാലാ പടിഞ്ഞാറ്റേതില്‍ ബൈജു ജോണിനെയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ മികച്ച കര്‍ഷകയായി റാന്നി മാമ്പാറ മട്ടയ്ക്കല്‍ ഐശ്വര്യയെയും തെരഞ്ഞെടുത്തു. സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് ഈ മാസം 16ന് കോഴിക്കോട് വടകരയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം        ചെയ്യും.                                         

date