Skip to main content

സി.ഇ.ടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സി.ഇ.ടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം), എം.ബി.എ (ഈവനിംഗ്) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന മേല്‍നോട്ട കമ്മിറ്റി നടത്തുന്ന കെ മാറ്റ്, എ.ഐ.സി.ടി.ഇ യുടെ സി മാറ്റ്, ഐ.ഐ.എമ്മിന്റെ ക്യാറ്റ് പരീക്ഷകളില്‍ ഏതിലെങ്കിലും യോഗ്യതാ സ്‌കോര്‍ പ്രവേശനത്തിന് നിര്‍ബന്ധമാണ്. അപേക്ഷാഫോറം www.mba.cet.ac.in ല്‍ ലഭിക്കും. ഏപ്രില്‍ 27ന് വൈകിട്ട് നാലുമണിക്ക് മുമ്പ് അപേക്ഷകള്‍ ഒാഫീസില്‍ ലഭിക്കണം.

പി.എന്‍.എക്‌സ്.530/18

date